അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് കെ സി വേണുഗോപാൽ.
ആരെങ്കിലും അഭിപ്രായവ്യത്യാസം പറഞ്ഞാൽ 52 വെട്ട് വെട്ടി ശരിയാക്കി കളയാമെന്ന് പറയുന്ന പാർട്ടി അല്ല.
അതാണ് പാർട്ടിയുടെ സൗന്ദര്യം,പക്ഷേ പാർട്ടിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും ഒക്കെയുണ്ട്.
അതുമായി ബന്ധപ്പെട്ട് പോകണമെന്ന നിർദ്ദേശം എല്ലാവർക്കും നൽകിയിട്ടുണ്ട്.
ലക്ഷ്മണരേഖ കടക്കുന്നു എന്ന് തോന്നിയാൽ പാർട്ടി നടപടി എടുക്കും.
തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ വിതരണം ചെയ്യുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെയാണ് താൻ എതിർത്തത്.
ഈ മാസം 20 മുതൽ പെൻഷൻ നൽകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
21-ാം തീയതിയും പെൻഷൻ നൽകിയിട്ടില്ല.
ധനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനം.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പരിശോധിക്കണമെന്നും കെ സി വേണുഗോപാൽ.
