ആര് എസ് എസ് കാര്യവാഹകന്‍ ആയല്ല, ഗവര്‍ണര്‍ ആയി വേണം രാജേന്ദ്ര ആര്‍ലേക്കര്‍ പെരുമാറേണ്ടത് എന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പക്വതയും ഭരണഘടനാബോധവും ഉള്ളവരെ ഗവര്‍ണര്‍മാര്‍ ആക്കണമെന്നും നാഗ്പൂരില്‍ നിന്ന് രാജ്യത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന് തെളിവാണ് ഇവിടെ നടക്കുന്നതെന്നും സി പി എം ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപവും ബേബി തള്ളി. തലശ്ശേരി കലാപത്തില്‍ ആര് എസ് എസിനെ നേരിട്ട് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ പിണറായിയോട്, എങ്ങനെ ആര് എസ് എസിനെ നേരിടണം എന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും ബേബി വിശദീകരിച്ചു.
