ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് ആദ്യ മലയാളി വിദ്യാർത്ഥിനി കൊച്ചിയിൽ എത്തി

ഇറാൻ – ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം അഞ്ചിന് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹി വഴി ഇന്നലെ രാത്രി 11.50 ന് കൊച്ചിയിൽ എത്തി. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. എംബസി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടന്ന് ഫാദില പറഞ്ഞു

ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം ബി ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്.

പിതാവ് മുഹമ്മദ് കച്ചക്കാരൻ സൗദിയിൽ സിവിൽ എഞ്ചിനീയറാണ്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *