പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പെരിയ കേസിൽ 5 വർഷം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതി കെ. മണികണ്ഠനെ ശിക്ഷിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ കെ. മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം അഡ്വ. ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് മണികണ്ഠൻ വ്യക്തമാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പ്രഖ്യാപിക്കാൻ ഇരിക്കെയാണ് മണികണ്ഠൻ രാജിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *