നിലമ്പൂർ നൽകുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം അതിശക്തമാണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

യുഡിഎഫ് വോട്ടുകൾ അൻവർ ചോർത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.

അൻവറിന് ചില സ്ഥലങ്ങളിൽ വിചാരിച്ചതിലും കൂടുതൽ വോട്ടുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ പോത്തുകല്ലിൽ എത്തുമ്പോൾ യുഡിഎഫ് ട്രെൻഡ് വ്യക്തമായി.
എങ്കിലും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2026 ലെ തെരഞ്ഞെടുപ്പ് എളുപ്പമായിരിക്കും എന്ന് ആരും കരുതേണ്ട എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *