കോഴിക്കോട് ബൈപാസില്‍ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം.

കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.

നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി.

അപകടത്തില്‍പ്പെട്ട രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങികിടന്ന ഒരാളെ പിന്നീടാണ് കണ്ടെത്തിയത്. ഇയാളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നു. രക്ഷാപ്രവർത്തനങ്ങള്‍ കൂടുതല്‍ ഊർജിതമായി നടത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *