വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ക്യാബിനിൽ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. യാത്രക്കാരും വിമാനവും സുരക്ഷിതമാണ്.

എഐ 639 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയത്. മുംബൈയിൽ നിന്ന് രാത്രി 11:50 നാണ് വിമാനം പറന്നുയർന്നത്.

ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷമാണ് പുകയുടെ മണം അനുഭവപ്പെടാൻ തുടങ്ങിയത്. പിന്നാലെ രാത്രി 12:47ന് വിമാനം തിരിച്ചിറക്കി.

സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം മുംബൈയിലേക്കു തിരികെ പോവുകയാണെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു. 

അതേസമയം, വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും, യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയാതായി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *