വായ്പ്പൂർ കോട്ടാങ്ങൽ പുത്തൻപുരയിൽ വിഷ്ണു മോൻ (20) ആണ് അറസ്റ്റിലായത്.
വായ്പൂര് സ്വദേശിനിയെ ഈമാസം 16 ന് രാത്രി 8.45 ന് ശാസ്താംകോയിക്കൽ വെച്ചാണ് ഇയാൾ ആക്രമിച്ചത്. നാട്ടുകാരുടെ സഹായത്തോടെ മല്ലപ്പള്ളിയിൽ നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്.
മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ. ആക്രമണത്തിൽ സ്കൂട്ടറിൽ നിന്നും മറിഞ്ഞ് റബർ തോട്ടത്തിൽ വീണ് യുവതിയുടെ ഇടതുകൈയ്ക്ക് പൊട്ടൽ സംഭവിച്ചിരുന്നു. 19 ന് പെരുമ്പെട്ടി പോലീസിന് യുവതി മൊഴി നൽകി. ഒളിവിൽ പോയ പ്രതി ജോലിചെയ്യുന്ന ഹോട്ടലിനു മുന്നിൽ സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണ്ട നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
