വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്‌ദാനം ചെയ്‌ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും വശീകരിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്‌ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ നൂരിയ ഓർഫനേജിൽ എ പി ഹാഷിം (22) ആണ് പോലിസിന്റെ പിടിയിലായത്. പ്രണബന്ധത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക താൽപര്യത്തോടെ സംസാരിക്കുമായിരുന്ന യുവാവ് ഈ മാസം 24ന് കുട്ടിയുടെ വീടിന് സമീപം റോഡിൽ വെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. തുടർന്ന് 30 ന് രാവിലെ ഒമ്പതോടെ ഇടകടത്തി മന്ദിരം പടിയിൽ നിന്നും പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. 30 ന് രാവിലെ വീട്ടിൽ നിന്നുപോയ പെൺകുട്ടി സ്കൂ‌ളിൽ എത്താത്തതിനെ തുടർന്ന് പിതാവ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *