ഒക്ടോബർ രണ്ട് വരെ നീണ്ടുനില്‍ക്കും.
44 വിഭവങ്ങള്‍ ഇലയില്‍ വിളമ്ബുമ്ബോള്‍ 20 വിഭവങ്ങള്‍ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയില്‍ വിളമ്ബുന്നതാണ് ആറൻമുള വള്ളസദ്യ. 15 സദ്യാലയങ്ങള്‍ ക്ഷേത്രത്തിനുള്ളിലും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. 15 കരാറുകാരാണ് സദ്യ ഒരുക്കുന്നത്.
കെ.എസ്.ആർ.ടി.സി ടൂറിസം സെല്‍ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയിലും വള്ളസദ്യ ഉള്‍പ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ ക്ഷേത്രങ്ങള്‍ സന്ദർശിച്ച് ആറന്മുളയില്‍ എത്തി വള്ളസദ്യ ചടങ്ങുകളും പള്ളിയോടവരവും കണ്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ എത്തി സദ്യയും കഴിച്ച് മടങ്ങും. പാറശാല മുതല്‍ കാസർകോഡ് വരെയുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ നിന്ന് ദിവസം 4 മുതല്‍ 8 ട്രിപ്പുകള്‍ വരെ ഉണ്ടാകും.
ഒരു ദിവസം 120 പേർക്ക് സദ്യ ഒരുക്കിയിട്ടുണ്ട്.
