വയനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ കമ്മിറ്റിയിലെ ലോക്കല്‍, ബ്രാഞ്ച് അംഗങ്ങള്‍ രംഗത്ത് വന്നു. കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചതടക്കം ജില്ലാ കമ്മിറ്റി പിടിക്കാന്‍ വേണ്ടി നടത്തുന്ന നീക്കമെന്ന ആരോപണമാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെയും അംഗങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സിപിഎമ്മില്‍ പതിവില്ലാത്ത പരസ്യ പ്രതിഷേധത്തിനാണ് വയനാട്ടില്‍ വഴിതുറന്നിരിക്കുന്നത്.
