കേരള സര്‍വകലാശാല ആസ്ഥാനത്തെത്തി പൂര്‍ണപിന്തുണ അറിയിച്ചു. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ നടക്കുന്നത് എസ്എഫ്‌ഐ വേഴ്‌സസ് ഗവര്‍ണര്‍ പോരാട്ടമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് വ്യക്തമാക്കി. ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ക്കെതിരെ നാല് സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കവെയാണ് പരാമര്‍ശം. സര്‍വകലാശാലകളെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും സംഘികളുടെ നീക്കം കേരളത്തില്‍ അനുവദിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.
