മലപ്പുറം: വോട്ടര്‍ പട്ടിക സി പി എമ്മിന് ചോര്‍ത്തി കൊടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറള്‍ സെക്രട്ടറി പി എം എ സലാം. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി നീണ്ടു പോവുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും പകര്‍പ്പ് നല്‍കിയിട്ടില്ല. സിപിഎം കമ്മിറ്റികള്‍ക്ക് കരട് പട്ടികയുടെ പകര്‍പ്പ് നല്‍കുന്നുണ്ട്. വോട്ടര്‍ പട്ടിക പകര്‍പ്പ് നല്‍കാത്തത് മറ്റു പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ ആളെ ചേര്‍ക്കാനുള്ള അവസരം നിഷേധിക്കലാണ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം. ലീഗും യുഡിഎഫും നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.
സ്കൂള്‍ സമയമാറ്റം ചര്‍ച്ച തുടങ്ങും മുന്‍പെ തീരുമാനം പ്രഖ്യാപിച്ചത് ശരിയല്ല. പറയാനുള്ളത് കേട്ടു മനസിലാക്കിയ ശേഷം വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച ശേഷം നടത്തുന്ന ചര്‍ച്ചക്ക് പോകണോ എന്ന് സംഘടനകള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ ലീഗ് ഫണ്ട് സ്വരൂപിച്ചത് സദുദ്ദേശത്തോടെയാണ്. 5 വ്യക്തിയില്‍ നിന്നാണ് ഭൂമി വാങ്ങിയത്. തോട്ടഭൂമിയാണന്ന് ഇപ്പോള്‍ പറയുന്നവര്‍ അതിന്റെ ഔദ്യോഗിക തീരുമാനം വന്ന ശേഷം ആരോപണം ഉന്നയിച്ചാല്‍ പോരെയെന്നും അദ്ദേഹം ചോദിച്ചു. 11.22 ഏക്കര്‍ ഭൂമിയാണ് ലീഗ് വാങ്ങിയത്. ഇപ്പോള്‍ വാങ്ങിയ ഭൂമി വീടുവയ്ക്കാന്‍ 100 ശതമാനം യോജ്യമാണ്. റവന്യൂ വകുപ്പിന് വേണമെങ്കില്‍ പദ്ധതിക്ക് തടസങ്ങളുണ്ടാക്കാം. രാഷ്ട്രീയമായ പകപോക്കലിന് വയനാട് സഹായ പദ്ധതിയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. മുട്ടില്‍ – മേപ്പാടി പാതയോരത്ത് വിപണി മൂല്യമുള്ള സ്ഥലമാണ് വീടുകള്‍ നിര്‍മിക്കാന്‍ ലീഗ് വാങ്ങിയതെന്നും പി എം എ സലാം പറഞ്ഞു.
