വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. വീട് സന്ദർശിച്ച മന്ത്രി കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു എന്ന് പ്രതികരിച്ചു.
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റം പറയാൻ പറ്റില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്.
ചെരിപ്പുകൊണ്ടു കളിക്കുന്നതിനിടെ കുട്ടിയുടെ ചെരിപ്പ് അടുത്തുള്ള ഷെഡിന്റെ മുകളിൽ വീണു. അതെടുക്കാൻ കയറരുതെന്നു സഹപാഠികൾ പറഞ്ഞിട്ടും കുട്ടി വലിഞ്ഞുകയറി.
ചെരിപ്പെടുക്കുന്നതിനിടെ കാലുതെന്നി കയറിപ്പിടിച്ചതു വൈദ്യുത കമ്പിയിലാണ്. ഇത് അധ്യാപകരുടെ കുഴപ്പമല്ല. എങ്കിലും ആർക്കെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ വീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണി മുത്തശ്ശി മണിയമ്മ, അച്‌ഛൻ മനു, അനിയൻ സുജിൻ എന്നിവരെയെല്ലാം ആശ്വസിപ്പിച്ചു.
