കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്നും ജയിൽ ചാടി രക്ഷപ്പെട്ട ഗോവിന്ദച്ചാമിയുടെ സുരക്ഷാ നടപടിയിൽ വീഴ്ചവരുത്തിയ മൂന്ന് ജയിൽ ഉദ്യോഗസ്ഥന്മാർക്ക് സസ്പെൻഷൻ.
ഡി പി ഒ രാജീഷ്, എപി ഒ മാരായ അഖിൽ, സഞ്ജയ് എന്നിവരെയാണ് ജയിൽ ഡിഐജി വി ജയകുമാർ സസ്പെൻന്റ് ചെയ്തത്.
അതേസമയം ജയിൽ ചാടിയതിന് ഗോവിന്ദ ചാമിക്കെതിരെ കണ്ണൂർ പോലീസ് കേസെടുത്തു കോടതിയിൽ ഹാജറാക്കി ശേഷം മെഡിക്കൽ പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.
