പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്.
കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിന്റെ സംശയം. ദമ്പതികള്‍ വീട് പൂട്ടി പോയ നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
