സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 75000 ത്തിന് അരികിലെത്തി

സ്വര്‍ണവിപണിയില്‍ അപ്രതീക്ഷിത ചാഞ്ചാട്ടം. ഏറിയും കുറഞ്ഞുമാണ് രാജ്യാന്തര വിപണിയിലെ വില മുന്നോട്ട് പോകുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കയറി വരുന്നു എന്നാണ് പുതിയ വിവരം. ഇതിനെ തുടര്‍ന്ന് ഇന്ന് കേരളത്തിലും സ്വര്‍ണവില വര്‍ധിച്ചു. ഡോളര്‍ മൂല്യം ഇടിയുകയാണെങ്കില്‍ ഇനിയും സ്വര്‍ണവില കയറിയേക്കും. കേരളത്തില്‍ ഇന്ന് സ്വര്‍ണവില 400 രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 74840 രൂപയാണ് പുതിയ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9355 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7680 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5980 രൂപയാണ് ഇന്നത്തെ നിരക്ക്.

ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയാണ് പുതിയ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 3372 ഡോളറിലേക്ക് ഉയര്‍ന്നു. വെള്ളിയുടെ ഔണ്‍സ് വില 38.58 ഡോളറായി താഴ്ന്നു. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില രണ്ട് രൂപ വര്‍ധിച്ച് 126 രൂപയായി. ഡോളര്‍ സൂചിക 98.41 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.77 ആയി കുറഞ്ഞിട്ടുണ്ട്. രൂപ മൂല്യം കുറഞ്ഞാലും സ്വര്‍ണവില ഉയരും.

Leave a Reply

Your email address will not be published. Required fields are marked *