സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ലോകം ഇനി ഓടിക്കുകയെന്നും ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ആഗോള, ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താര ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു മോദി. സ്വദേശി ഉത്പന്നങ്ങള്‍ മാത്രം വാങ്ങണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട മോദി, ആരാണ് നിക്ഷേപം നടത്തുന്നതെന്നത് പ്രധാനമല്ലെന്നും എന്നാല്‍ ഉത്പന്നം നിര്‍മ്മിക്കുന്നതിനുള്ള കഠിനാധ്വാനം ഇന്ത്യക്കാരുടേതായിരിക്കണം എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *