ഗാസയിലെ അൽ നാസർ ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകർക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം. മാധ്യമപ്രവർത്തകരടക്കം കൊല്ലപ്പെട്ട അൽ നാസർ ആശുപത്രിയിലെ മിസൈൽ ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഹമാസ് ക്യാമറ സ്ഥാപിച്ചതെന്ന് സൈനിക വൃത്തങ്ങൾ ആരോപിച്ചു.
വാർത്താ ഏജൻസികളായ റോയിട്ടേഴ്സിന്റെയും അസോഷ്യേറ്റഡ് പ്രസിന്റെയും (എപി) മാധ്യമപ്രവർത്തകർ സൈന്യത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇസ്രയേൽ പറഞ്ഞു. അൽ നാസർ ആശുപത്രിക്കു നേരെ തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 5 മാധ്യമപ്രവർത്തകരടക്കം 20 പേരാണ് കൊല്ലപ്പെട്ടത്.
