മോതിര തത്തയെ കെണിവെച്ച് പിടിച്ചു വളർത്തിയെന്ന് കാണിച്ച് വനം വകുപ്പ് കേസെടുത്തു.

നരിക്കുനി സ്വദേശി റഹീസിനെതിരെയാണ് കേസെടുത്തത്. പരിക്ക് പറ്റിയ തത്തയെ രക്ഷിക്കുകയാണ് ചെയ്തതെന്നാണ് റഹീസിൻ്റെ വിശദീകരണം. വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ രണ്ടിൽ പെടുന്ന പക്ഷിയാണ് മോതിര തത്ത. മോതിര തത്തയെ പിടികൂടുന്നത് നിയമ പ്രകാരം ഏഴു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഈ വകുപ്പ് ഉപയോഗിച്ചാണ് നരിക്കുനി സ്വദേശിയായ റഹീസിനെതിരെ വനം വകുപ്പ് കേസെടുത്തത്. എന്നാൽ താൻ പരിക്ക് പറ്റിയ തത്തയെ രക്ഷിക്കുകയായിരുന്നുവെന്നാണ് റഹീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *