
ദുബായ്: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 24 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. യുഎസ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രൂപയുടെ മൂല്യത്തിൽ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.. കഴിഞ്ഞ ഫെബ്രുവരിയിൽ ദിർഹത്തിനെതിരെ 23.94 എന്ന നിലയിലെത്തിയ രൂപയുടെ മൂല്യം ഇതാദ്യമായാണ് 24 എന്ന നിലയിലേക്ക് എത്തുന്നത്.
സൗദിയിൽ റിയാലിന് 23.51 രൂപയും ഖത്തറിൽ 24.21 രൂപയും ലഭിക്കുന്നുണ്ട്. ഡോളറിനെതിരെ 88 എന്ന നിരക്ക് കടന്ന രൂപ, ഒരു ഡോളറിന് 88.31 എന്ന നിലയിലേക്കെത്തിയ ശേഷമാണ് 88.2 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചത്.