15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്‍കി

കോഴിക്കോട്- ടിക്കറ്റ് ഉണ്ടായിട്ടും വിമാന കമ്പനി യാത്ര നിഷേധിച്ചതിനെതിരെ കോഴിക്കോട് സ്വദേശികള്‍ 15 വര്‍ഷം നടത്തിയ നിയമപോരാട്ടത്തിന് വിജയം. 2009 ല്‍ കോലാലംപൂര്‍ യാത്ര കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് യാത്ര വിലക്കിയ എയര്‍ ഏഷ്യ കമ്പനിക്കെതിരെയാണ് സംസ്ഥാന ഉപഭോക്തൃ കോടതിയില്‍ നിന്ന് മൂന്ന് പേര്‍ക്കും അനുകൂല വിധി ലഭിച്ചത്. നഷ്ടപരിഹാരമായി 3,21,000 രൂപയുടെ ചെക്ക് വിമാന കമ്പനി പരാതിക്കാര്‍ക്ക് കൈമാറി.
കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി കോഴിക്കോട് കുണ്ടുങ്ങല്‍ ചെറിയ തോപ്പിലകം മുന്‍ഷിദ് അലി, കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി ഷെരിയാര്‍, കോഴിക്കോട് ഇന്ദിരാഗാന്ധി റോഡില്‍ താമസിക്കുന്ന ഹിജാസ് മുഹമ്മദ് എന്നിവരായിരുന്നു പരാതിക്കാര്‍,
2009 ഡിസംബര്‍ 16 ന് എയര്‍ എഷ്യ വിമാനത്തില്‍ ടിക്കറ്റെടുത്ത ഇവരെ കോലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രാ നിഷേധിക്കുകയായിരുന്നു. മൂന്നു പേരും കൊച്ചി-കോലാലംപൂര്‍ വിമാനത്തില്‍ റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പടെയാണ് ബുക്ക് ചെയ്തിരുന്നത്. അങ്ങോട്ടുള്ള യാത്രയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കിലും തിരിച്ചു വരുമ്പോള്‍ കോലാലംപൂര്‍ വിമാനത്താവ ളത്തില്‍ വെച്ച് വിമാന കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു. സുരക്ഷാ പരിശോധനയും എമിഗ്രേഷന്‍ ക്ലിയറന്‍സും കഴിഞ്ഞതിന് ശേഷമാണ് വിമാന കമ്പനി അകാരണമായി .യാത്ര നിഷേധിച്ചത്. പരിശോധനകള്‍ പൂര്‍ത്തിയായതോടെ അവരുടെ താല്‍കാലിക വിസയുടെ കാലാവധി അവസാനിക്കുകയും കോലാലംപൂരിലേക്ക് തിരിച്ചു പോകാന്ഡ പറ്റാത്ത അവസ്ഥയുമായിരുന്നു.
തുടര്‍ന്ന് മൂന്നു പേരും പിറ്റേന്ന് മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ടിക്കറ്റെടുത്ത് നാട്ടിലെത്തുകയായിരുന്നു. ഇവിടെ നിന്ന്
്‌ട്രെയിന്‍ മാര്‍ഗം ഏറെ ബുദ്ധിമുട്ടിയാണ് കോഴിക്കോടെത്തിയതെന്ന് പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടി. നാട്ടിലെത്തിയ ശേഷം എറണാകുളം ഉപഭോക്തൃ കോടതിടയില്‍ പരാതി നല്‍കുകായിരുന്നു. തുടര്‍ന്ന് ഓരോ യാത്രക്കാരനും 25000 രൂപ വീതം നഷ്ടപരിഹാരവും 2000 രൂപ വീതം കോടതി ചെലവും നല്‍കാന്‍ 2013 ഡിസംബര്‍ 21 കോടതി ഉത്തരവിട്ടു. എന്നാല്‍ നഷ്ടപരിഹാര തുക കുറഞ്ഞു പോയെന്ന് കാണിച്ച് പരാതിക്കാര്‍ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു, സംസ്ഥാന കോടതി 2016 ല്‍ നഷ്ടപരിഹാര തുക ഒരു ലക്ഷം വീതിവും കോടതി ചെലവ് തുക 7000 രൂപ വീതവുമാക്കി ഉയര്‍ത്തി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എയര്‍ എഷ്യ മാനേജ്‌മെന്റ് ദേശീയ ഉപഭോക്തൃ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. നഷ്ടപരിഹാര തുകയുടെ അമ്പത് ശതമാനം കെട്ടിവെക്കാനും വിമാന കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ നിബന്ധനകള്‍ പാലിക്കുന്നതില്‍ വിമാന കമ്പനി വീഴ്ച വരുത്തിയതോടെ ദേശീയ കോടതി അപ്പീല്‍ തള്ളുകയും സംസ്ഥാന കോടതിയുടെ ഉത്തരവ് ശരിവെക്കുകയുമായിരുന്നു. ഇതോടെയാണ് പരാതിക്കാര്‍ക്ക് നഷ്ടപരിഹാ തുക നല്‍കാന്‍ എയര്‍ എഷ്യ നിര്‍ബന്ധിതരായത്.പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ.നന്ദ സുരേന്ദ്രനാണ് കോടതിയില്‍ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *