ട്രംപിന്റെ സത്യപ്രതിജ്ഞാ കനത്ത സുരക്ഷയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ സുരക്ഷാവിഭാഗങ്ങള്‍ക്കും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജനുവരി 20നാണ്, അമേരിക്കയുടെ 45–ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *