മന്ത്രിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പടഗമ്‌ബോറ ഗ്രാമത്തില്‍ പോലിസുകാരനെ ആക്രമിക്കുവാന്‍ ശ്രമിച്ച തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഞായാറാഴ്ച്ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമകാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായി കടന്ന് കളയുകയും ചെയ്തു.

 

ജമ്മൂ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അടുത്ത ബന്ധുവായ ഫറൂഖ് അന്ത്രാബിയുടെ നേരെ നടന്ന ആക്രമണം പോലിസ് ഗൗരവത്തോടെയാണ് കണക്കിലെടുത്തിട്ടുള്ളത്. ഭീകരാക്രമണ സാധ്യതകളെ തുടര്‍ന്ന് കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ അതീല ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *