പത്തനംതിട്ട: ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തുന്ന റിഗ്ഗുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഭൂജല വകുപ്പില്‍ 50000 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഒരു സ്ഥാപനത്തിന്/ഏജന്‍സിക്ക് റിഗ്ഗ് ഒന്നിന് 10000 രൂപ നിരക്കില്‍ അധിക ഫീസ് നല്കി പരമാവധി മൂന്ന് റിഗ്ഗുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. കുഴല്‍ക്കിണര്‍ നിര്‍മാണരംഗത്ത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും മാത്രമേ രജിസ്ട്രേഷന് നല്‍കൂ. അപേക്ഷ ഫോറം ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷ 31 ന് മുന്‍പ് ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ നല്‍കണം. രജിസ്റ്റര്‍ ചെയ്യാതെ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന എല്ലാ റിഗ്ഗുകള്‍ക്കും 25000 രൂപ വീതം പിഴ ഈടാക്കും. രജിസ്ട്രേഷന് ഇല്ലാത്ത റിഗ്ഗുകള്‍ ഉപയോഗിച്ച് 31 ന് ശേഷം ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഫോണ്‍ : 04682224887.
Featured
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്കി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
