നീര്‍ത്തട പദ്ധതികള്‍ നാടിന്റെ വികസനത്തിന് അനിവാര്യം

പത്തനംതിട്ട: ഗ്രാമ വികസന വകുപ്പുവഴി നടപ്പാക്കുന്ന നീര്‍ത്തട പദ്ധതികള്‍ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും അവയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സംയോജനം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സംയോജിത നീര്‍ത്തട വികസന പരിപാടി എന്നീ പദ്ധതികളെ സംബന്ധിച്ചു നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബേത്ത് അബു, എസ്.വി സുബിന്‍, കെ.ജി അനിത, വിനീത അനില്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സെബാസ്റ്റ്യന്‍, ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഏബ്രഹാം, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ബാബു, എ.ഡി.സി (ജനറല്‍) പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ വികസന കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി.ബാലചന്ദ്രന്‍ നായര്‍ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *