പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടി കുറച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുന്‍മുഖ്യമന്ത്രിമാരായ മുലായം സിങ്ങ് യാദവ്, മകന്‍ അഖിലേഷ് യാദവ്, മായാവതി മറ്റ് സമാജ്വാദി പാര്‍ട്ടി നേതാക്കളുടേയും സുരക്ഷ വെട്ടിക്കുറച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റ് നിരോധിച്ചത്. അതേസമയം, ബി.ജെ.പി നേതാവ് വിനയ് കത്യാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കത്യാറിന് സെഡ് കാറ്റഗറി സുരക്ഷ ലഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്ച രാത്രി ഡി.ജി.പി സുല്‍കാന്‍ സിങിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 151 വ്യക്തികള്‍ക്കാണ് യു.പിയില്‍ പ്രത്യേക സുരക്ഷ നല്‍കിയിരുന്നത്.

ഇതില്‍ 101 പേരുടെ സുരക്ഷയാണ് ഇല്ലാതാക്കുന്നത്.ആളുകള്‍ പ്രതാപം കാണിക്കുന്നതിനാണ് ഇന്ന് സുരക്ഷ ഉപയോഗിക്കുന്നതെന്ന് യോഗി പറഞ്ഞു. ഇത്തരത്തില്‍ സുരക്ഷ ലഭിച്ചിരുന്നവരില്‍ പലരും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സുരക്ഷ സൗകര്യങ്ങള്‍ ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *