ഇതര സംസ്ഥാന തൊളിലാളികളെ പാര്‍പ്പിച്ച ഷെഡ്ഡുകളില്‍ നിന്ന് രണ്ടാഴ്ചക്കകം മാറ്റി താമസിപ്പിക്കണം

പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് തടത്തില്‍ വളവില്‍  ഇതര സംസ്ഥാന തൊളിലാളികളെപാര്‍പ്പിച്ച ഷെഡ്ഡുകളില്‍ നിന്ന് രണ്ടാഴ്ചക്കകം അവരെ മാറ്റി താമസിപ്പിക്കാനും  മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു.  സ്വകാര്യസ്ഥാപനത്തിന്റെ കെട്ടിട നിര്‍മാണത്തിനായി എത്തിയതൊഴിലാളികളെയാണ് മതിയായ സൗകര്യമില്ലാതെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്നത്.  48 തൊഴിലാളികളെ നാല്് തകര ഷീറ്റുകള്‍ മേഞ്ഞ ഷെഡ്ഡിലാണ് താമസം . ഇതില്‍ രണ്ട് പേര്‍ക്ക് മന്ത് രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ താമസിക്കുന്നതിന് സമീപത്തുള്ള പട്ടിജകജാതി കോളനിയിലെ താമസക്കാര്‍ പകര്‍ച്ചവ്യാധി പടരുമെന്ന ഭയത്താല്‍ അധികാരികളെ സമീപിച്ചതിലാണ് തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിച്ച  വിവരം പുറത്തറിയുന്നത്. ബംഗാളില്‍ നിന്നുള്ള വരാണ് തൊഴിലാളികള്‍. പ്രാഥമിക സൗകര്യങ്ങള്‍ ഇവിടെ പൂര്‍ണമായും പാലിച്ചിട്ടില്‌ളെന്നും മലിനജലം കെട്ടികിടന്ന് ദുര്‍ഗന്ധം പരത്തുന്നതായും കഴിഞ്ഞ ദിവസംഷെഡ്ഡുകളും പരിസരവും പസന്ദര്‍ശിച്ച പഞ്ചായത്ത് മെമ്പര്‍മാരടക്കമുള്ളവര്‍ പരാതിപ്പെട്ടിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്  സെക്രട്ടറി കെ. സിദ്ദീഖ് അടിയന്തിര യോഗം വിളിച്ചു.വൈസ് പ്രസിഡന്റ് പി.രേണുകയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ യൂരവീന്ദ്രന്‍, വികസന സ്ഥിരം  സമിതി അധ്യക്ഷന്‍ വി.പി അബുദുല്‍ അസീസ് സ്ഥാപന പ്രതിനിധി, സ്ഥലമുടമ, പരിസരവാസികള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *