മഞ്ചേരി: വീട് കുത്തി തുറന്ന് ലാപ്ടോപ് കമ്പ്യൂട്ടര്‍ മോഷ്ടിച്ച യുവാവിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. മലപ്പുറം വെസ്റ്റ് കോഡൂര്‍ തോരപ്പ അബ്ദു റഊഫ് (36)നെയാണ് മജിസ്ട്രേറ്റ് ആര് ടി പ്രകാശ് ശിക്ഷിച്ചത്. ഭവന ഭേദനത്തിന് മൂന്നു വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ്, മോഷണം നടത്തിയതിന് രണ്ടു വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2014 ജൂലൈ 30ന് അര്‍ദ്ധ രാത്രിയാണ് സംഭവം. മുള്ളമ്പാറ സ്വദേശി പരിയാരത്ത് അബ്ദുല്‍ ഹമീദിന്റെ ഭാര്യ സൈനബ താമസിക്കുന്ന തൃക്കലങ്ങോട് പള്ളിപ്പടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് കവര്‍ച്ച നടന്നത്. വീട് കുത്തി തുറന്ന പ്രതി കിടപ്പു മുറിയില്‍ സൂക്ഷിച്ച 29000 രൂപ വില വരുന്ന ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ മോഷ്ടിക്കുകയായിരുന്നു. പൊലീസ് കണ്ടെടുത്ത ലാപ്ടോപ്പ് ഉടമക്ക് വിട്ടു നല്‍കാനും കോടതി ഉത്തരവായി.
Featured
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്കി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
