പിതാവിന്റെ വിയോഗം ജമ്മുകശ്മീര്‍ മുഖ്യമന്ത്രിപദത്തിലേക്ക് മകള്‍ മെഹബൂബാമുഫത്തിയെ തളളിവിട്ടുവെങ്കിലും അവര്‍ക്ക് അത്ര എളുപ്പം നടന്നുനീങ്ങാനാവില്ലെന്നാണ് കശ്മീരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. വിരുദ്ധ ദിശയിലേക്കു നടന്നുനീങ്ങുന്ന രണ്ടുപാര്‍ട്ടികളുടെ സഖ്യമാണ് കശ്മീര്‍ ഭരിക്കുന്നത്. പിഡിപിയും ബിജെപിയും.
തന്റെ പിതാവിന്റെ കുശാഗ്രബുദ്ധിയും പ്രായോഗിക രാഷ്ടീയവും സര്‍വ്വോപരി പ്രായത്തിന്റെ ആനൂകൂല്യവുമായിരുന്നു ഇരുപാര്‍ട്ടികളേയും ഇതുവരെ ഒരുമിച്ച നയിച്ചതിന്റെ രഹസ്യം. ഇരു പാര്‍ട്ടികള്‍ തമ്മിലുളള ഐക്യം മാത്രമായിരുന്നില്ല സ്വന്തം പാര്‍ട്ടിയായ പിഡിപിയിലെ പടലപിണക്കവും വിഭാഗീയതയും അടിച്ചമര്‍ത്താന്‍ മുഫ്ത്തിക്കായിരുന്നു.
കശ്മിരിനെപോലുളള കലുഷിത രാഷ്ടീയ സാമൂഹ്യസാഹചര്യത്തില്‍ ബി.ജെ.പിയെ പോലുളള പാര്‍ട്ടിയുമായി സഹകരിക്കാമെന്നു തിരുമാനിക്കുന്നതുപോലും ഏറെ സാഹസികത വേണ്ട കാര്യമായിരുന്നു. അതിനെ മുഫത്തി നേരിട്ടത് വളരെ വിചിത്രമായ ന്യായത്തിലായിരുന്നു.
ബിജെപിയുമായ തന്റെ പാര്‍ടി സഖ്യമുണ്ടാക്കിയത് കശ്മീരിലെ ജനങ്ങള്‍ ആ പാര്‍ട്ടിയെ വിജയിപ്പിച്ചതുകൊണ്ടാണെന്നായിരുന്നു മുഫ്ത്തി മുഹമ്മദിന്റെ ന്യായം. പ്രായോഗികരാഷ്ടീയത്തിന്റെ തിളക്കമാണ് ആ ന്യായത്തില്‍ പ്രതിഫലിക്കുന്നത്. ആ കുശാഗ്രത തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം ഇല്ലാതായത്.
പിന്നീട് നിയമസഭയില്‍ നടന്ന കയ്യേറ്റങ്ങളും അക്രമണസംഭവങ്ങളും ഇരുപാര്‍ട്ടികളിലും വിളല് തീര്‍ത്തപ്പോഴും അധികാരത്തില്‍ നിന്നുമിറങ്ങാതെ തന്നെ പ്രശ്നങ്ങളെ അദ്ധേഹം തരണം ചെയ്തു. ഇനിയും അത്തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് പറയാനൊക്കുമോ?
അധികാരം ഇരുപാര്‍ട്ടികളേയും ഒരുമിച്ച് നിര്‍ത്തിയെന്നു വരാം. എന്നാലും പിഡിപിയില്‍ തലപൊക്കി തുടങ്ങിയ വിഭാഗീയതയും പടലപിണക്കവും മെഹബുബയുടെ ഇനിയുളള യാത്രയെ അസ്വസ്തപെടുത്തില്ലേ? ഇത്തരം ചോദ്യങ്ങള്‍ ഉയരേണ്ട ന്യായമായ സമയമാണിത്. കശ്മീരില്‍ കോണ്‍ഗ്രസ് രാഷ്ടീയത്തില്‍ തിളങ്ങി നിന്നിരുന്ന മുഫത്തി മുഹമ്മദ് സെയ്യിദ് പാര്ട്ടിപിളര്ത്തിയാണ് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. ഒരു വശത്ത് ഫറുഖ് അബ്്ദുളളയും മകന് ഒമര്‍ അബ്ദുളളയും നിലയുറപ്പിച്ചപ്പോള്‍ മകള്‍ മെഹബുബയും മായി ഇറങ്ങിപോന്ന മുഫത്തി പിഡിപിയെന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ജീവശാസ്ത്രം അമീബയെപോലെയായതുകൊണ്ടുതന്നെ വിഭജിച്ച് പോയവരൊക്കെ പിന്നെയും വിഭജിച്ചുകൂടായികയില്ലെന്ന് എങ്ങനെ കരുതും. പിഡിപിയും ബിജെപിയും ഇനിയുളള കാലം എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തിലും പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാര്യത്തിലും മെഹബൂബക്ക് എത്രത്തോളം ശക്തമായി നിലകൊളളാനാവുമെന്ന കാര്യത്തിലും ചില മുതിര്‍ന്ന അംഗങ്ങളുടെ ആത്മവിശ്വസം അത്ര ശക്തമല്ലെന്നാണറിയുന്നത്.
പ്രത്യേകിച്ചും കശ്മീര്‍ വിഷയം വീണ്ടും ഉയരാനുളള സാധ്യത. മോദി-ഷരീഫ് കൂടികാഴ്ചയും അതിനെതുടര്‍ന്ന് പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണും കശ്മീരിനെ വീണ്ടു വിഷയമാകിയേക്കും. ജമ്മുകശമീരിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇലക്കും മുളളിനു കേടുണ്ടാക്കാതയുളള പക്വവും നിര്‍ണ്ണായകവുമായ നിലപാടുകള്‍ എടുക്കാനുളള ചുമതലയും പാര്‍ട്ടി പ്രസിഡണ്ട് കൂടിയായ മെഹബൂബക്കാണ്.
വരാനിരിക്കുന്ന കലുഷിതമായ ദിനങ്ങളെ അതിജിവിക്കുന്നതില് മെഹബൂബ വിജയിച്ചാല്‍ അത് ചരിത്രനേട്ടവുമാണ്. കശ്മിരിന്റെ പുറത്ത് അറിയപെടുന്ന വനിത നേതാക്കളില്‍ അപൂര്‍വ്വം പേരില്‍ ഒരാളാണ് മെഹബുബാ മുഫത്തി. കനല് നിറഞ്ഞ വഴിയില്‍ തികഞ്ഞ പക്വതയോടും സുക്ഷ്മതയോടെയും അവര്‍ നടന്നുനീങ്ങിയാല്‍ ലോകം അറിയുന്ന ഒരു ഇന്ത്യന്‍ വനിതയെന്ന ബഹുമതിക്കാവും മെഹബൂബ അര്‍ഹയാവുക.
