ഹൈദരാബാദ്: ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര് മരിച്ചു. കാസര്‍കോട് സ്വദേശി റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് കോട്ടയത്തു നിന്നും മടങ്ങുമ്പോഴാണ് ദുരന്തം. റോബിന്റെ ഭാര്യ വീടായ പൂഞ്ഞാറിലായിരുന്നു മാമോദീസ.
പി ഡി റോബിന്, ഭാര്യ ബിസ്മോള്‍, നാലുമാസം പ്രായമുളള കുഞ്ഞ്, പിതാവ് ദേവസ്വ, മാതാവ് ത്രേസ്യ , ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ പവന് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ആന്ധ്രയിലെ പൊന്‍തുരുത്തിയില്‍ കാര്‍ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്ര വഴി തെലുങ്കാനയിലേക്ക് പോവുകയായിരുന്നു കുടുംബം. വര്ളങ്ങളായി തെലുങ്കാനയിലാണ് കുടുംബം താമസിക്കുന്നത്.
