‘സന്തോഷിക്കാന്‍ പേടിയാവുന്നു’ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

ഹൈദരാബദ്: എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്.

‘ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്’. ഇങ്ങനെ പോകുന്നു ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ദു:ഖസൂചകമായ ഇമോജിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാക്കുറിപ്പ്.

ഹൈദരാബാദിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *