തിരൂരങ്ങാടി- നാലാമത് ദാറുല്‍ ഹുദാ സിബാഖ് ദേശീയ കലോത്സവം-സിബാഖ് ഇന്ന് തുടങ്ങും. ചെമ്മാട് ഹിദായ നഗരിയില്‍ നടക്കുന്ന കലോല്‍സവത്തിന് ചെമ്മാട് ടൗണ്ില്‍ നടക്കുന്ന വിളംബര റാലിയോടെയാണ് തുടക്കമാകുക. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ ഹാജി പതാക ഉയര്‍ത്തും. സ്ഥാപന പതാകകള്‍ യൂണിയന് സെക്രട്ടിറമാരും ഉയര്‍ത്തും.
്
രാത്രി ഏഴിനു നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.. വി.സി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ആധ്യക്ഷം വഹിക്കും. സര്‍ഗ പ്രതിഭകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ദാറുല്‍ ഹുദാ സ്റ്റുഡന്റ്സ് യൂണിയന് അവതരിപ്പിക്കുന്ന ശാമെ സിബാഖ് കലാവിരുന്നും നടക്കും.
വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദുര്‍റബ്ബ്, ഇടി മുഹമ്മദ് ബഷീര്‍ എം പി, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തല്‍അത്ത് അഹ്്്മദ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി വിസി ഡോ. കെ മുഹമ്മദ് ബശീര്‍, മലയാളം സര്‍വ്വകലാശാല വിസി കെ ജയകുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും. സി.എച്ച് ബാപ്പുട്ടി മുസ്്ലിയാര്‍, എസ് വൈ.എസ് സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എസ് കെ എസ്എസ് എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, നവാസ് പൂനൂര്, സിപി സൈതലവി, മുഹമ്മദ് അനീസ് ഖത്തറമ്മല്, ഉമര്‍ പുതിയോട്ടില്‍, ഇ സ്വലാഹുദ്ദീന്‍ തിരൂരങ്ങാടി നഗരസഭാ വൈസ്.ചെയര്മാന് എം അബ്ദുര്‍റഹ്്മാന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും നാലു ദിനങ്ങളിലായി നടക്കുന്ന സിബാഖ് കലോത്സവത്തില്‍ ഇരൂന്നൂറ്റി അമ്പതോളം ഇനങ്ങളിലായി 4424 മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.
കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മല്‍സരാര്‍ഥികള്‍ക്ക് ദാറുല്‍ ഹുദായില് സ്വീകരണം നല്കി. ഖുവ്വത്തുല്‍ ഇസ്്ലാം അറബിക് കോളേജ് മുംബൈ, ദാറുന്നൂര്‍ അക്കാദമി കര്‍ണാടക, ദാറുല്‍ ഹുദാ വെസ്റ്റ് ബംഗാള്‍ കാമ്പസ്, മന്‍ഹജുല്‍ ഹുദാ ആന്ധ്രപ്രദേശ്, എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഇന്നലെ രാത്രിയോടെ എത്തിയത്. ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മത്സരാത്ഥികളെ ചേര്‍ന്ന് സ്വീകരണം നല്കി
