മലപ്പുറം : മന്ത്രി കെ ബാബുവിന്റെ രാജിക്കിടയാക്കിയ കോടതി ഉത്തരവോടെ ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. നവ കേരള മാര്‍ച്ചിന് മലപ്പുറം ജില്ലയില്‍ നല്കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന് കൂടിയായ പിണറായി. ഉമ്മന്‍ചാണ്ടിയെ അറിയാവുന്നവര്‍ക്കെല്ലാം കെ ബാബു മന്ത്രിസഭയില്‍ വഹിച്ചിരുന്ന പങ്കിനെ കുറിച്ച് അറിയാം. കെ എം മാണി ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കീശ സൂക്ഷിപ്പുകാരന് മന്ത്രി കെ ബാബുവാണ്.
രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് വന്നപ്പോഴാണ് ബാബുവിന്റെ രാജി. ബാര്‍ കോഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആദ്യം ഉയര്‍ന്നപ്പോള്‍ തന്നെ മന്ത്രി കെ ബാബവുവിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. മാണി ധനമന്ത്രിയാണ്. എക്സൈസ് വകുപ്പിലെ ഒരു കാര്യം അഴിമതിയിലൂടെ നേടാന്‍ ആദ്യം കൈക്കൂലി കൊടുക്കേണ്ടത് എക്സൈ് മന്ത്രിക്കാണ്. അന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബാബുവിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നില്ല. എന്നാല്‍ താമസിയാതെ അദ്ദേഹത്തിനെതിരെയും ആരോപണം ഉയര്‍ന്നു. നേരിട്ട് പണം കൊടുത്തെന്ന് ആരോപണം ഉന്നയിച്ചയാള്‍ പറഞ്ഞിട്ടും ബാബു വല്ലാതെ ഉരുണ്ടുകളിച്ചു.
ആരോപണം ഉയര്‍ന്നപ്പോള്‍ കെ എം മാണിക്കെതിരെ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന് നടത്തി. എന്നാല്‍ ബാബുവിന്റെ കാര്യത്തില്‍ ഇതുണ്ടായില്ല. പ്രാഥമികാന്വേഷണം നടത്തി ബാബു ഒരു കുറ്റവും ചെയ്തില്ല എന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. അപ്പോള്‍ വിജിലന്‍സിനെതിരെ ഹൈക്കോടതി അതിശക്തമായ പരാമര്‍ശമാണ് നടത്തിയത്.
വിജിലന്‍സ് വകുപ്പ് കൈാര്യം ചെയ്യുന്ന രമേശ് ചെന്നിത്തല മന്ത്രിയായി തുടരാന്‍ അര്‍ഹനല്ല എന്നാണ് ആ പരാമര്‍ശത്തിന്റെ അര്‍ഥം. ബാബു കുറ്റക്കാരനല്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയിരിക്കുകയാണ്. മന്ത്രി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന പരാമര്‍ശമാണ് കോടതിയുടേത്.
യുഡിഎഫ് സര്‍ക്കാരില്‍ ഒട്ടേറെ മന്ത്രിമാര്‍ കേസില്‍ പെട്ട് കഴിയുകയാണ്. രണ്ടു പേര് രാജിവെച്ചു. യഥാര്‍ത്തില്‍ അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടി അര്‍ഹനല്ല. ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട പരമാര്ശമുണ്ടായപ്പോള് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. എന്നാല്‍ അതിനു തയ്യാറാകാതെ അഴിമതിക്കാരെ സംരക്ഷക്കാന്‍ തന്റെ പദവി ഉപയോഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി- പിണറായി പറഞ്ഞു.
വിമാനത്താവളത്തില്‍ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവം: അന്വേഷണം തുടങ്ങി
കൊണ്ടോട്ടി: എയര്‍പോര്‍ട്ടില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തടുങ്ങി. ആഭ്യന്തരടെര്‍മിനലിന് മുന്‍വശത്ത് നിന്നാണ് നിറ്റാ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയത്. ഇവ രാസപരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൊണ്ടോട്ടി സി.ഐക്കാണ് അന്വേഷണ ചുമതല. വെളളിയാഴ്ച്ച വൈകീട്ട് എഴ് മണിയോടെയാണ് ആഭ്യന്തരടെര്‍മിനലിന് മുന്നിലെ പുല്ലില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെുന്നത്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ(സി.ഐ.എസ്.എഫ്) ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് ഇവ കണ്ടത്തെിയത്.
റിപഌിക് ദിനാഘോഷത്തിന്റെ ഭാഗമായും സ്ഫോടക വസ്തു കണ്ടത്തെിയതോടെ പൊലീസും സി.ഐ.എസ്.എഫും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
