മലപ്പുറം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 1, 2 തീയ്യതികളില്‍ മലപ്പുറം ജില്ലയില്‍ എത്തുന്ന ജനകീയ യാത്രക്ക് സ്വീകരണങ്ങള്‍ നല്‍കാന്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ( എ ഐ ടി യു സി ) മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പി. സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. മോഹന്‍ദാസ്, എം എ റസാഖ് എന്നിവര്‍ പ്രസംഗിച്ചു. ജനകീയ യാത്ര ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി, ഉച്ചക്ക് 3 ന് മഞ്ചേരി, 5 ന് എടവണ്ണ, 6 ന് നിലമ്പൂര്‍, ഫെബ്രുവരി 2 ന് രാവിലെ 10 ന് കോട്ടക്കല്‍, 3 ന് തിരൂര്‍, 5 ന് കുറ്റിപ്പുറം, 6 ന് പൊന്നാനി എന്നീ ക്രമത്തില്‍ എത്തിചേരുമ്പോള്‍ നിര്‍മ്മാണ തൊഴിലാളികള്‍ ഈ സ്വീകരണ കേന്ദ്രങ്ങളില്‍ ഉഷ്മളമായ സ്വീകരണങ്ങള്‍ നല്‍കും. പ്രചരണ ബോര്‍ഡുകളും മറ്റും സ്ഥാപിച്ച് എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റുകൂടിയായ കാനം രാജേന്ദ്രന്റെ ജനകീയ യാത്ര ചരിത്ര സംഭവമാക്കി മാറ്റാനും കണ്‍വെന്‍ഷന്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.
