മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ പറഞ്ഞൂ. കോണ്‍ഫെഡറേഷന്‍ ഓഫ് പാരാ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കണ്‍വെഷന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിലെ പാരാമെഡിക്കല്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാരാ മെഡിക്കല്‍ കമ്മീഷനെ നിയമിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജി കെ ബാലചന്ദ്രന്‍ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തി പറഞ്ഞൂ.
മലപ്പുറം മാളിയേക്കല്‍ മാളിയേക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് പാരാമെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ ചെയര്‍മാന്‍ ടി വി മുഹമ്മദ് അബ്ദുറഹിമാന്‍ അധ്യക്ഷതവഹിച്ചു. സംഘടനയുടെ പ്രസക്തയും പ്രവര്‍ത്തനങ്ങളും സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ബി സതീഷ്‌കുമാറും സംസ്ഥാന ജനറല്‍ കണ്‍വീനര്‍ വി എസ് സലിം എന്നിവര്‍ വിശദീകരിച്ചു. സംസ്ഥാന കണ്‍വീനര്‍ ഗദ്ദാഫി മൂപ്പന്‍, കെ ടി സദാനന്ദന്‍, ഷീജ കുറ്റിക്കാട്ടില്‍, പി എസ് ശാലിനി എന്നിവര്‍ സംസാരിച്ചു. സി കെ അനില്‍ ചേകവന്‍ സ്വാഗതവും എ പി മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞൂ.
