കണ്ണൂരില്‍: 2 സി പി ഐ എം പ്രവര്‍ത്തകരെ വെട്ടി

കണ്ണൂര്‍:കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു.മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ സുധീര്‍, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

 

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

Leave a Reply

Your email address will not be published. Required fields are marked *