ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി : തലസഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിന് ഇരയായി.

 

ടാക്‌സി ഡ്രൈവറും സഹയാത്രികനും ചേര്‍ന്നാണ് യുവതിടെ പീഡിപ്പിച്ചത്. ഗുരുഗ്രാമിലെ മാളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശിനിയെ ദ്വാരക മെട്രോ സ്റ്റേഷനു സമീപമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബിദുര്‍ സിങ് (23), സുമിത് (24) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ഗുരുഗ്രാം ദല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന് സമീപം ഒരു പെണ്‍കുട്ടി ഇരുന്ന് കരയുന്നതായും, രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും പുലര്‍ച്ചേ 12.30ഓടെയാണ് സന്ദേശം പോലീസിന് ലഭിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

ജോലി കഴിഞ്ഞ് ഡല്‍ഹിയിലേയ്ക്ക് തിരികെ വരുമ്‌ബോഴാണ് അപകടം ഉണ്ടായതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

 

 

ശങ്കര്‍ ചൗക്കില്‍ നിന്നാണ് ടാക്‌സി വിളിച്ചത്. താന്‍ കയറുമ്‌ബോള്‍ മൂന്നു പേരുണ്ടായിരുന്നു. ഒരാള്‍ രാജോക്രിയില്‍ ഇറങ്ങി. ഉത്തം നഗര്‍ സ്റ്റേഷനിലാണ് തന്നെ ഇറക്കേണ്ടിയിരുന്നത്. പക്ഷേ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നു.

പിന്നീട് മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ടാക്‌സി നമ്ബറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടി പറഞ്ഞു. പിന്നീട് കുട്ടി നല്‍കിയ വിവരണത്തില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *