ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 107കാരിക്ക് പിറന്നാള്‍ ദിനത്തില്‍ ഒരാഗ്രഹം, സുന്ദരനായ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കാണണമത്രെ.
പിറന്നാളുകാരിയുടെ ആഗ്രഹവും അതോടൊപ്പം മുത്തശ്ശിയുടെ ഫോട്ടോയുമായി കൊച്ചുമകള്‍ ദിപാലി രാഹുല്‍ ഗാന്ധിക്ക് ട്വീറ്റ് ചെയ്തു.
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മുത്തശ്ശിക്ക് പിറന്നാള്‍ സന്ദേശം അറിയിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയും എത്തി.
‘പ്രിയപ്പെട്ട ദിപാലി നിങ്ങളുടെ മുത്തശ്ശിയോട് എന്റെ ജന്മദിനാശംസകള്‍ അറിയിക്കുക എന്റെ വക സ്‌നേഹാലിംഗനവും നല്‍കുക’എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കൂടാതെ രാഹുല്‍ നേരിട്ട് ഫോണില്‍ വിളിച്ച് ആശംസകളും അറിയിച്ചു.
ക്രിസ്മസ് ദിനത്തിലായിരുന്നു മുത്തശ്ശിയുടെ പിറന്നാള്‍. രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് വിളിച്ച് പിറന്നാള്‍ അശംസകള്‍ അറിയിച്ചതോടെ മുത്തശ്ശി വളരെ സന്തോഷവതിയായി.
