ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രജോരി സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. ആര്‍ക്കും ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം ജമ്മു കശ്മീരിലെ ചാസ്നയിലെ ഷാര്‍ഗാരി വനമേഖലയില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ആയുധം കണ്ടെടുത്ത്.
