മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ്

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ് അച്യുതാനന്ദന്‍.

ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്‌ബോള്‍ ഒന്നിനേയും ഭയപ്പെടാനില്ലെന്നും വിഎസ് പറഞ്ഞു. അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ പുരസ്‌കാരം ദേവീകുളം മുന്‍സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു വിഎസ്.

വിഎസിനെ നേരിട്ട് കാണണമെന്നത് കോളേജ് കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നായിരുന്നു വിഎസിനോടുള്ള ശ്രീറാമിന്റെ മറുപടി.

സമ്മാനത്തുകയായി 25000 രൂപ മറയൂരിലെ ആദിവാസി കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ചെലവിനായി നല്‍കുമെന്നും ശ്രീംറാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *