തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ നടത്തിയ പ്രസ്താവന സംബന്ധിച്ച വിവാദത്തില്‍ കെ.മുരളീധരനെതിരെ തുറന്നടിച്ച് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന്‍. കെ.മുരളീധരന്‍ പാര്‍ട്ടിയോട് കൂറ് കാണിക്കണം. താന്‍പ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്നും ജോസഫ് വാഴയ്ക്കന്‍ കുറ്റപ്പെടുത്തി.കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്‌ളെന്നും വാഴയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു.
കരുണാകരന്റെ ഏഴാം ചരമവാര്‍ഷികദിനത്തില്‍ ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്ന എം.എം.ഹസന്റെ പ്രസ്താവനയാണ് വിവാദമായത്. ഹസന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം.
കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കില്‍ ഒരുപാടൊരുപാട് ഗവേഷണം നടത്തേണ്ടി വരുമെന്നും. കരുണാകരനെ ദ്രോഹിച്ചതില്‍ എലഌവ ര്‍ക്കും പങ്കുണ്ടെന്നും ആരോപിച്ച മുരളി ഒരേ ഇലയില്‍ നിന്ന് കഴിച്ചവര്‍ക്കു പോലും പങ്കുണ്ടെന്നും പറഞ്ഞിരുന്നു.
പഴയ ചരിത്രം ചികയാന്‍ നിന്നാല്‍ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നതെന്നും മുരള
ീധരന്‍ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കെപിസിസി വക്താവിന്റെ പ്രതികരണം.
