പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

കൊല്ലം: സംസ്ഥാനത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുന്നുസെക്കന്‍ഡ് മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്മലയിലും ആര്യങ്കാവിലും മൂന്നു സെക്കന്‍ഡ് നീണ്ടുനിന്ന നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനത്തില്‍ വീടുകകളുടെ ഓടുകള്‍ ഇളകി വീണു. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *