കണ്ണൂരില്‍ വീണ്ടും അക്രമം; പയ്യന്നൂരില്‍ സിപിഐഎംമുസ്ലിം ലീഗ് സംഘര്‍ഷം

കണ്ണൂര്‍: സമാധാനയോഗത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമം. പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎംമുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.

കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുത തൂണില്‍ പെയിന്റടിക്കുന്നതും സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗങ്ങളും സംഘടിച്ചതോടെ സംഘര്‍ഷം വ്യാപിച്ചു. നിരവധി വാഹനങ്ങളും വീടുകളുടെ ജനാലകളും അടിച്ചു തകര്‍ത്തു. പരുക്കേറ്റ യൂത്ത് ലീഗ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് കവ്വായിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ലിജിത്ത്, സുജില്‍ എന്നിവരും ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *