മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ചാലക്കുടിയില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ് കുമാറിന്റെ ഫോണിലേക്കാണ് ഇന്നലെ രാവിലെ 10.24ഓടെ ഭീഷണി സന്ദേശം എത്തിയത്. ‘മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും’ എന്നായിരുന്നു സന്ദേശം. തൃശൂരിലെത്തിയ ഉടനെ സജേഷ്‌കുമാര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട്, ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെപേരിലെടുത്ത സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ ഫോണ്‍ ഏതാനും നാള്‍ മുമ്പ്് നഷ്ടപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി. സൈനബയേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *