രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ യോജിപ്പിനുള്ള സാധ്യത ആരാഞ്ഞപ്പോഴാണ് രാജ്യത്തെ എല്ലാ മതേതര കക്ഷികളും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായം പറഞ്ഞത്.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സിപിഐ നേതാവ് പറഞ്ഞു. സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗത്തിലും രാവണേശ്വരം സെന്റട്രല്‍ യൂത്ത് ക്ലബ് വാര്‍ഷിക സമാപന സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.
