തിരുവനന്തപുരം: മുക്കോല സന്റെ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗ വിവാദം ഒത്തുതീര്‍ന്നു. തിരുവനന്തപുരം എം.പി ശശിതരൂരിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. ബുധാഴ്ച മുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കും. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷയെഴുതാനും അനുമതി നല്‍കി. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷനില്‍ നല്‍കിയ പരാതി വിദ്യാര്‍ഥികള്‍ പിന്‍വലിക്കും.
മുക്കോലയ്ക്കല്‍ സന്റെ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് മാജേ്മന്റെ് ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നാണ് സൂചന. സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗനം ചെയ്തതിനെ തുടര്‍ന്ന് ഇരുവരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ആറുമാസമായി വിദ്യാര്‍ഥികളുടെ പഠനാവകാശം നിഷേധിച്ചത് വന്‍ വിവാദമായിരുന്നു.
