ടെഹ് റാന്‍: ഇറാനില്‍ പോലീസുകാര്‍ രണ്ട് പ്രക്ഷോഭകരെ വെടിവെച്ചു കൊന്നു. മരിച്ചുകിടക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോകള്‍ ശനിയാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ നഗരമായ ദൊറുഡിലാണ് സംഭവം. പ്രക്ഷോഭകര്‍ പോലീസിന് നേര്‍ക്ക് മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ കാണാം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതിക്കും വില വര്‍ദ്ധനവിനും എതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുന്ന കാഴ്ചയാണ് ഇറാനില്‍.
ആയിരക്കണക്കിന് പ്രക്ഷോഭകരാണ് സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് പോലീസും ഭരണകൂടവും.
ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ഇടപെടലില്‍ ഭൂരിഭാഗം ജനങ്ങളും അസംതൃപ്തരാണ്. ഇത്തരം ശ്രമങ്ങള്‍ മേഖലയില്‍ സമാധാനം ഇല്ലാതാക്കുമെന്ന് ഇവര്‍ ആരോപിക്കുന്നു.
കെര്‍മാന്‍ഷായിലായിരുന്നു പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചത്. പിന്നീടിത് ടെഹ് റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.
