തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ 1300 സ്ത്രീകള്‍ക്ക് അനുമതി മോദി

ന്യൂഡല്‍ഹി: ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് 1300 സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലെന്ന നിയമം മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ 1300 പേരുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു.

ആണ്‍തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ്  നിര്‍വഹിക്കാന്‍ കഴിയില്ലെന്നത് വിവേചനമാണെന്നും ഈ വര്‍ഷം മുതല്‍ അതില്‍ മാറ്റം വരുത്തിയെന്നും മോദി ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിലൂടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ”മന്‍കി ബാത്ത്”ന്റെ 2017 ലെ അവസാന പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി നാലു മുതല്‍ മാര്‍ച്ച് 10 വരെ നഗരപ്രദേശങ്ങളില്‍ ശുചിത്വസര്‍വെ നടത്തുമെന്നും മോദി അറിയിച്ചു. തീവ്രവാദം വെടിഞ്ഞ് കാശ്മീര്‍ അഡ്മിനിസ്‌ട്രേറ്റീവ് എക്‌സാമിനേഷനില്‍ വിജയിച്ച അന്‍ജും ബാഷിര്‍ ഖാനെയും പ്രധാനമന്ത്രി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *