അരികുവല്‍കരിക്കുക എന്നതാണ് മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാമൂഹികപരിഷ്‌കരണം എന്ന നിലയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവല്‍കരിക്കുക എന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്‌ലിംകളുടെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്ന കാലത്ത് ഞങ്ങളുടെ സംഘടനയല്ല മറ്റേ സംഘടനയാണ് തീവ്രവാദികള്‍ എന്ന് പ്രചാരണം നടത്തുന്ന രീതിയിലേക്ക് തരം താണുപോകരുതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *